ക്യാഷ് അവാര്‍ഡ്

9

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ 2017-ലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ വാങ്ങി പാസായ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥി/വിദ്യാര്‍ഥിനികള്‍ക്ക് 2500/- രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുന്നു. (കേരള/സിബിഎസ്‌സി/ഐസിഎസ്‌സി സിലബസിലുളളവര്‍ക്ക്) 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉളളവരും, വാര്‍ഷിക വരുമാനം 1.00 ലക്ഷം രൂപയില്‍ കൂടാത്തവരും ആയ ഭിന്നശേഷിക്കാര്‍ മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കുതിനുളള തീയതി 2017 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. അപേക്ഷാഫോറം ംംം.വുംരസലൃമഹമ.ഴീ്.ശി എന്ന വിലാസത്തില്‍ ലഭ്യമാണ്. ഫോ. നം. 0471-2347768.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here