സൂപ്പര്‍സ്റ്റാര്‍ രജനിക്ക് 67, ആശംസാ പ്രവാഹം

8

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ചൊവ്വാഴ്ച 67. ഈ ദിനം അദ്ദേഹത്തിന്റെ ആരാധകര്‍ ആഘോഷപൂര്‍വം കൊണ്ടാടി.
രജനിയെ ഒരുനോക്കു കാണാനായി പലരും സിറ്റിയില്‍ എത്തിയെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. ആരാധകര്‍ പ്രാര്‍ഥനാ യോഗങ്ങള്‍ നടത്തി.
രാഷ്ട്രീയ-സിനിമ മേഖലയിലെ പ്രമുഖര്‍ ജന്മദിനാശംസകള്‍ നേര്‍ന്നു. രജനിയുമായുള്ള തന്റെ ചിത്രത്തോടൊപ്പം അമിതാഭ് ബച്ചന്‍ ട്വീറ്ററിലൂടെ ആശംസ അര്‍പ്പിച്ചു. രജനിക്കൊപ്പം ”2.0” ചിത്രത്തില്‍ അഭിനയിച്ച അക്ഷയ് കുമാറും ജന്മദിനത്തില്‍ നന്മകള്‍ ആശംസിച്ചു.
ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍, എംഡിഎംകെ സ്ഥാപകന്‍ വൈക്കോ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ തമിളിശൈ സൗന്ദരരാജന്‍, താരങ്ങളായ രാധിക, കാജല്‍ അഗര്‍വാള്‍, വിക്രം പ്രഭു തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here