പ്രിയങ്ക ചോപ്രയ്ക്ക് മദര്‍ തെരേസ അവാര്‍ഡ്

8

മുംബൈ: ഈ വര്‍ഷത്തെ മദര്‍ തെരേസ സ്മാരക അവാര്‍ഡ് നല്‍കി നടി പ്രിയങ്ക ചോപ്രയെ ആദരിച്ചു. സാമൂഹ്യ നീതിക്കുള്ളതാണ് പുരസ്‌കാരം.
അടടുത്തിടെ സിറിയ സന്ദര്‍ശിക്കുകയും, അവിടുത്തെ അഭയാര്‍ഥി കുട്ടികളുമായി സംവാദിക്കുകയും ചെയ്തത് ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രവര്‍ത്തനമാണ് ഈ ബോളിവുഡ് സുന്ദരിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
യുനസ്‌കോയുടെ സൗഹൃദ സ്ഥാനപതിയായ പ്രിയങ്ക നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
35 കാരിയായ നടിയുടെ അമ്മ മധു ചോപ്ര മകള്‍ക്കുവേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങി.
കിരണ്‍ ബേദി, അണ്ണാ ഹസാരെ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സുധാ മൂര്‍ത്തി, മലാല യുസഫ്‌സായിസ സുഷ്മിത സെന്‍, ബില്‍ഖ്വിസ് ബാനോ ഇധി എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായിരുന്നു മുന്‍കാലത്തെ ഈ അവാര്‍ഡ് ജേതാക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here