ഹിമാചലില്‍ ജയ്‌റാം താക്കൂര്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

9

സിംല: ഹിമാചല്‍ പ്രദേശിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ജെയ്‌റാം താക്കൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും സാന്നിധ്യത്തില്‍ ബുധനാഴ്ച സ്ഥാനമേറ്റു.
സിംലയിലെ ചരിത്രപ്രധാനമായ ‘റിഡ്ജ് മൈതാനി’യില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആചാര്യ ദേവ് വ്രാട് സത്.വാചകം ചെല്ലിക്കൊടുത്തു.
മോദിക്കും അമിത് ഷായ്ക്കും പുറമെ, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്ഗരി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംബന്ധിച്ചു. ആയിരക്കണക്കായ ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടി.
ജനുവരി ആറിന് 53 വയസ് തികയുന്ന രജ്പുത്ര സമുദായാംതഗമായ താക്കൂര്‍ മാന്യനായ നേതാവായിട്ടാണ് അറിയപ്പെടുന്നത്.. കേന്ദ്രമന്ത്രി ജെപി നദ്ദായുടെ അടുത്ത സഹായിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here