ന്യൂയോര്‍ക്കില്‍ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; 12 മരണം

6

ന്യൂയോര്‍ക്ക്: യുഎസിലെ ബ്രോണ്‍ക്സ് ബോറോയില്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ നവജാത ശിശു അടക്കം 12 പേര്‍ മരിച്ചു. 15 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. നാലുപേരുടെ നില അതീവ ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി ഏഴരയോടെ അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്.
മേയര്‍ ബില്‍ ഡി ബ്ലാസിയോയുടെ മാധ്യമ സെക്രട്ടറി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ഗുരുതരമായ ദുരന്തമാണിതെന്ന് മേയര്‍ അഭിപ്രായപ്പെട്ടു.
ഒരുവയസുമുതല്‍ 50 വയസ്സുവരെ പ്രായമുള്ളവരാണ് മരിച്ചതെന്ന് സിറ്റി ഫയര്‍ കമ്മിഷണര്‍ ഡാനിയേല്‍ നിഗ്രോ പറയുന്നു.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here