മുംബൈ: വിവാദ ചിത്രമായ സഞ്ജയ് ലീല ഭന്‍സാലിയുടെ ”പത്മാവതി”ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനം. ”പത്മാവതി” എന്ന പേര് ”പത്മാവത്” എന്ന് മാറ്റണണെന്ന മുഖ്യ ഉപാധിയോടെ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) തീരുമാനം.
ബോര്‍ഡിന്റെ പരിശോധനാ സമിതിയുടെ ഡിസംബര്‍ 28 ന് ചേര്‍ന്ന യോഗമാണ് ചില മാറ്റങ്ങള്‍ക്ക് വിധേയമായി യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചതെന്ന് സിബിഎഫ്‌സി പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തെ0, ഒരു പാര്‍ലമെന്ററി സമിതി മുമ്പാകെ ഹാജരായ ഭന്‍സാലി, ദീപിക പദുകോണും, ഷഹിദ് കപൂറും, രണ്‍വീര്‍ സിങും പ്രധാനവേഷങ്ങളിലെത്തുന്ന 150 കോടി രൂപയുടെ ചിത്രം, മലിക് മുഹമ്മദ് ജയാസിയുടെ 16-ാം നൂറ്റാണ്ടിലെ കവിതയായ ”പത്മാവത്” അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണെന്ന് ബോധിപ്പിച്ചിരുന്നു.
ചരിത്രവുമായി ബന്ധമില്ലെന്ന മുന്നറിയിപ്പ് സിനിമ തുടങ്ങുമ്പോഴും ഇടവേള സമയത്തും പ്രദര്‍ശിപ്പിക്കണം. ”സതി” ആചാരം ഉള്‍പ്പെടെയുള്ള വിവാദ സീനുകളുടെ ഉത്തരവാദിത്തം നിരാകരിക്കുന്ന അറിയിപ്പ് നല്‍കണം, കഥാപാത്രത്തിന് നേട്ടമുണ്ടാകുന്ന തരത്തില്‍ ”ഘോമര്‍” എന്ന ചിത്രത്തില്‍ പ്രസക്തമായ മാറ്റം വരുത്തണം എന്നിവ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തില്‍പ്പെടും.
സിബിഎഫ്‌സി ചെയര്‍മാന്‍ പാസൂണ്‍ ജോഷിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധനാ സമിതി അംഗങ്ങളും ബോര്‍ഡിന്റെ മുതിര്‍ന്ന ഓഫീസര്‍മാരും സംബന്ധിച്ചു.
നിര്‍മ്മാതാക്കളെയും സമൂഹത്തെയും മനസില്‍ കണ്ടുകൊണ്ടുള്ള സന്തുലിത വീക്ഷണത്തോടെയാണ് ചിത്രത്തെ സമീപിച്ചതെന്നും പ്രസ്താവന പറയുന്നു.
ചിത്രത്തിന്റെ സങ്കീര്‍ണതയും അതേ കുറിച്ചുള്ള ഉത്ക്കണ്ഠയും കണക്കിലെടുത്ത് തീരുമാനമെടുക്കാന്‍ സിബിഎഫ്‌സി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഉദയ്പൂരില്‍ നിന്നുള്ള അരവിന്ദ് സിങ്, ഡോ. ചന്ദ്രസ്വാമി, ജെയ്പൂര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ കെ കെ സിങ് എന്നിവര്‍ സമിതിയില്‍ ഉള്‍
പ്പെടും.
നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ വരുത്തിയശേഷം ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
ചരിത്രം വളച്ചൊടിക്കുന്നു എന്ന് ആരോപിച്ച് വിവിധ രജപുത്ര വിഭാഗങ്ങള്‍ പ്രക്ഷോഭരംഗത്ത് വന്നതിനെ തുടര്‍ന്നാണ് ചിത്രം വിവാദത്തില്‍പ്പെട്ടത്. സംവിധായകന്‍ ഭന്‍സാലി ആരോപണം തുടര്‍ച്ചയായി നിഷേധിച്ചിരുന്നു. റാണി പത്മിനി യഥാര്‍ഥ0ത്തില്‍ ജീവിച്ചിരുന്നോ എന്നകാര്യത്തില്‍ ചരിത്രകാരന്മാര്‍ക്ക് ഭിന്നാഭിപ്രായമാണ്. പ്രതിഷേധം വ്യാപിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസിങ് നീട്ടിക്കൊണ്ട് പോകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here