തലൈവര്‍ രാഷ്ട്രീയത്തിലേക്ക്

13

ചെന്നൈ: തമിഴകത്തിന്റെ തലൈവര്‍ ഇനി രാഷ്ട്രീയത്തിലേയ്ക്ക്. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലേക്കും പാര്‍ട്ടി മത്സരിക്കുമെന്നും തമിഴ് സൂപ്പര്‍താരം രജനീകാന്ത് അറിയിച്ചു.
ചെന്നൈയില്‍ നാലു ദിവസമായി തുടരുന്ന ആരാധക സംഗമത്തില്‍ വെച്ചാണ് രജനീകാന്ത് നിര്‍ണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ആരാധകരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് രാഷ്ട്രീയ പ്രഖ്യാപനം ഡിസംബര്‍ 31ന് ഉണ്ടാകുമെന്ന് താരം അറിയിച്ചത്. നിലവിലെ തമിഴ് രാഷ്ട്രീയത്തില്‍ രജനീകാന്തിന്റെ തീരുമാനം നിര്‍ണായകമാകും.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ കാരണം അധികാരമോഹമല്ല, നിലവിലെ രാഷ്ട്രീയ രീതികളിലുള്ള അതൃപ്തിയാണെന്നും രജനീകാന്ത് പറഞ്ഞു. പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാനം മുഴുവന്‍ യാത്ര നടത്തും. രാഷ്ട്രീയ പ്രഖ്യാപനം കാലത്തിന്റെ അനിവാര്യതയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തില്‍ താന്‍ ആദ്യമല്ലെന്നും എന്നാല്‍ അതിലേക്കിറങ്ങാന്‍ വൈകിയെന്നുമായിരുന്നു നേരത്തെ രജനീകാന്ത് പ്രതികരിച്ചത്. യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം അതിന് തന്ത്രങ്ങള്‍ ആവശ്യമാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് തന്നെ വിജയത്തിന് തുല്യമാണെന്നും സൂപ്പര്‍സ്റ്റാര്‍ നേരത്തെ ആരാധകരോട് പറഞ്ഞിരുന്നു.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here