മുംബൈ: ദളിത് പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈയിലും പൂനൈയിലും ചൊവ്വാഴ്ച രാവിലെ ട്രാഫിക് സ്തംഭിച്ചു. പൂനൈ ജില്ലയിലെ ഭിമ കൊറിഗാവ് യുദ്ധത്തിന്റെ 200 വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അക്രമമാണ് പ്രതിഷേധത്തിനു കാരണം. ദളിത്-മറാത്ത സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. നിരത്ത് ഗതാഗതം മാത്രമല്ല ഹാര്‍ബര്‍ ലൈനിലെ തീവണ്ടി ഓട്ടവും നിലച്ചു.
1818 ജനുവരി ഒന്നിലെ യുദ്ധ വിജയമാണ് ആഘോഷിച്ചത്. ഈ യുദ്ധത്തില്‍ ബ്രട്ടീഷ് സേന പെഷ്വാ ബജിറോ രണ്ടാമന്റെ സേനയ്ക്കുമേലാണ് വിജയം നേടിയത്. ദളിത് പട്ടാളക്കാര്‍ ബ്രട്ടീഷ് സേനയുടെ ഭാഗമായിരുന്നു. ഈ ആഘോഷത്തിനിടയിലാണ് മറാത്ത സമുദായക്കാരും ദളിതരും ഏറ്റുമുട്ടിയത്.
തിങ്കളാഴ്ച മറാത്ത സമുദായക്കാര്‍ ദളത് സമുദായ അംഗങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണത്തിലാണെന്ന് പറയപ്പെടുന്നു, ഒരു ദളിത് യുവാവ് മര്‍ദ്ദനത്തില്‍ മരിക്കുകയും നിരവധി വാഹനങ്ങള്‍ അഗ്മനിക്കിരയാക്കുകയും ചെയ്തു.
മുംബൈയിലും പൂനൈയിലും വ്യാപകമായി വഴിതടയല്‍ പ്രതിഷേധം നടന്നു. മൂംബൈയില്‍ ഏറ്റവും കൂടുതല്‍ പ്രത്യാഘാതം സൃഷ്ടിച്ചത് കിഴക്കന്‍ ഹൈവേയിലും ഹാര്‍ബര്‍ ലൈനിലുമാണ്.
സംഭവത്തെ കുറിച്ച് ജൂഡിഷ്യല്‍ നടത്താന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയോട് അഭ്യര്‍ഥിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്‌നാവീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here