ജമ്മു: ജമ്മു ജില്ലയിലെ രാജ്യാന്തര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) ഒരു നുഴഞ്ഞുകയറ്റക്കാരനെ വധിച്ചു.
അര്‍നിയ മേഖലയിലെ നിക്കോവാള്‍ അതിര്‍ത്തി ഔട്ട്‌പോസ്റ്റിനു സമീപം രാജ്യാന്തര അതിര്‍ത്തി.യില്‍ രാവിലെ 5.45 ആണ് രണ്ടോ മൂന്നോ പേര്‍ നിങ്ങുന്നതായി സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാതിരുന്നതിനെ തുടര്‍ന്ന് സേന വെടിവച്ചു. ഇതിലാണ് ഒരാള്‍ മരിച്ചത്. ഇയാള്‍ക്ക് മുപ്പതോളം വയസുവരും. മറ്റുള്ളവര്‍ രക്ഷപെട്ടു.
പ്രകോപനമില്ലാതെ വെടിവയ്പില്‍ ഇന്നലെ ഒരു ജവാന്‍. കൊല്ലപ്പെട്ടതിന് തിരിച്ചടി എന്നോണം സേന രണ്ട് പാകിസ്ഥാന്‍ പോസ്റ്റുകള്‍ തകര്‍ത്തു. പാകിസ്ഥാന്റെ രണ്ട് മോര്‍ട്ടാര്‍ പോസ്റ്റുകളാണ് ബിഎസ്എഫ് തകര്‍ത്തത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here