ലാലുവിന്റെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

8

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവുമായ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപനം റാഞ്ചി പ്രത്യേക സിബിഐ കോടതി വെള്ളിയാഴ്ച വരെ നീട്ടി.
ബീഹാര്‍ വിജിലന്‍സ് ഡയറക്ടര്‍ ജനറല്‍, ജനതാദള്‍ (യുണൈറ്റഡ്) നേതാവ് ജഗദീഷ് ശര്‍മ്മ, ബീഹാര്‍ മുന്‍ ഡയറക്ടര#്# ജനറല്‍ ഓഫ് പൊലീസ് ഡി പി ഒഝ എന്നിവര്‍ കുംഭകോണത്തിലെ മുഖ്യ സൂത്രധാരകരാണെന്ന് നടപടികള്‍ക്കിടയില്‍ കോടതി പറയുകയുണ്ടായി.
ല.ാലുവിന്റെ മകന്‍ തേജസ്വി യാദവ്, മറ്റ് പാര്‍ട്ടി നേതാക്കളായ രഘുവനഷ് പ്രസാദ് സിങ്, മനോജ് ഝാ എന്നിവര്‍ കോടതിയലക്ഷ്യ കുറ്റംചെയ്തതായി കോടതി കണ്ടെത്തി.
ലാലു മറ്റ് 14 പേര്‍ക്കൊപ്പം കേസില്‍ കുറ്റക്കാരാണെന്ന് കോടതി ഡിസംബര്‍ 23നു വിധിച്ചിരുന്നു. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ഏഴ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഖജനാവിന് 900 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന മറ്റൊരു കേസില്‍ നേരത്തെ ലാലുവിനെ ശിക്ഷിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here