ജമ്മു: ജമ്മുകശ്മീരിലെ ബദ്ഗാം ജില്ലയില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ തിങ്കളാഴ്ച മൂന്നു ഭീകരരെ വധിച്ചു.
ഗ്രാമത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിവച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
സുരക്ഷാസേന ആദ്യം രണ്ട് ഭീകരരെ വധിച്ചു, ഒരു വീട്ടില്‍ ഒളിച്ചിരുന്ന മൂന്നാമനെ പിന്നീടാണ് കൊന്നത്.
ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു കരസേനയുടെ രാഷ്ട്രീയ റൈഫിള്‍സും, പ്രത്യേക ഓപ്പറേഷന്‍സ് ഗ്രൂപ്പും കേന്ദ്ര സായുധ പൊലീസും കനേറിയ ഗ്രാമത്തില്‍ ംയുക്തമായി തെരച്ചില്‍ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here