Photo. DPRO

പനാജി: ഏതൊരു ഭീഷണിയില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ നാവികസേനയ്ക്ക് പൂര്‍ണശേഷിയുണ്ടെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. നാവിക സമുദ്രശേഷി വിലയിരുത്തിയശേഷമാണ് പ്രതിരോധമന്ത്രി ചൊവ്വാഴ്ച ഇതറിയിച്ചത്.
തിങ്കള്‍. ചൊവ്വ ദിവസങ്ങളിലായി പടിഞ്ഞാറന്‍ തീരത്ത് നാവികസേനയുടെ ശക്തി മന്ത്രി വിലയിരുത്തി. വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ ഉള്‍പ്പെടെ 10ലേറെ യുദ്ധക്കപ്പലുകള്‍, മൂന്ന് അന്തര്‍വാഹിനികള്‍, വിവിധതരം നാവിക വിമാനങ്ങള്‍ തുടങ്ങിയവ പങ്കെടുത്ത പ്രവര്‍ത്തനശേഷി വിലയിരുത്തലാണ് നടന്നതെന്ന് ഔദ്യോഗിക പ്രസ്തവന പറയുന്നു.
തുടക്കത്തില്‍ കൊല്‍തക്കത്ത ക്ലാസ് നശീകരണ കപ്പലായ തദ്ദേശ നിര്‍മ്മിത ഐഎന്‍എസ് കൊല്‍ക്കത്തയില്‍ വിലയിരുത്തല്‍ നടത്തിയ നിര്‍മ്മലാ സീതാരാമന്‍, രാത്രി ചിലവഴിച്ചത് ഐഎന്‍എസ് വിക്രമാദിത്യയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here