തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സംസാരിച്ചുവെന്ന കേസില്‍ തെളിവില്ലെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ട്. ലേഖകന്‍ കൈമാറിയ സെന്‍കുമാറിന്റെ സംഭാഷണമടങ്ങിയ പെന്‍ഡ്രൈവ്, ലാപ്‌ടോപ് എന്നിവയിലെ സംഭാഷണം കൃത്രിമമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.
വിരമിച്ചശേഷം സെന്‍കുമാര്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മതസ്പര്‍ധ ഉണ്ടാക്കുന്നവിധം സംസാരിച്ചുവെന്നു ചൂണ്ടികാട്ടിയാണ് കേസെടുത്ത് അന്വേഷിക്കാന്‍ അന്നത്തെ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ പൊലീസിനു നിര്‍ദേശം നല്‍കിയത്. കേസില്‍ അറസ്റ്റ് ഭയന്ന് സെന്‍കുമാര്‍ ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here