വര്‍ക്കല പുലിപ്പേടിയില്‍: തെരച്ചില്‍

6

വര്‍ക്കല: വര്‍ക്കലയില്‍ പുലിയിറങ്ങിയതായി സംശയം. വര്‍ക്കല എസ്എന്‍ കോളേജിനു സമീപമാണ് പുലിയെ സമീപവാസികള്‍ കണ്ടത്. ഇതേത്തുടര്‍ന്ന് കോളേജിനും സമീപ സ്‌കൂളുകള്‍ക്കും അധികൃതര്‍ അവധി നല്‍കി. പൊലീസ് പുലിക്കായി തെരച്ചില്‍ നടത്തുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ താമസിയാതെ സ്ഥലത്തെത്തും.
കഴിഞ്ഞൊരു ദിവസം ഒരു വിവാഹസ്ഥലത്ത് പുലിയെ കണ്ടതായി വിവരമുണ്ട്. വിവാഹത്തിന്റെ സിസിടിവി ദൃശ്യത്തിലാണ് പുലിയെന്ന് സംശയിക്കുന്ന മൃഗത്തെ കണ്ടത്. ഈ ദൃശ്യം നാട്ടുകാര്‍ പൊലീസിനെ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ പുലിയെയാകും ഇപ്പോള്‍ കോളേജ് പരിസരത്ത് കണ്ടതെന്നാണ് സംശയിക്കുന്നത്. നാട്ടുകാര്‍ സംഭീതരാണ്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here