ന്യൂഡല്‍ഹി; മറ്റൊരു ഉത്തരവ് ഉണ്ടാകുംവരെ എസ്എന്‍സി ലാവ്‌ലിന്‍ കേസ് വിചാരണ വ്യാഴാഴ്ച സ്റ്റേ ചെയ്ത സുപ്രീംകോടതി, കേരള മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് രണ്ടുപേരെയും എല്ലാ ക്രിമിനല്‍-അഴിമതി ആരോപണങ്ങളില്‍ നിന്നും മോചിപ്പിച്ചതിനെതിരെയുള്ള സിബിഐ അപ്പീല്‍ പരിശോധിക്കാന്‍ സമ്മതിച്ചു.
പിണറായി വിജയന്‍, മുന്‍ വൈദ്യുതി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ വൈദ്യുതി ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി ഓഗസ്റ്റ് 23ന് കുറ്റവിമുക്തരാക്കിയതിനെതിരെയുള്ള സിബിഐ അപ്പീലില്‍ ജസ്റ്റിസമാരായ എന്‍ വി രാമണ്ണ, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങി. ബെഞ്ച് നോട്ടീസ് അയച്ചു.
എന്നാല്‍, അന്നത്തെ വൈദ്യുതി ബോര്‍ഡ് മെമ്പര്‍ (അക്കൗണ്ട്‌സ്) കെ ജി രാജശേഖരന്‍ നായര്‍, അന്നത്തെ ചഫ് എഞ്ചിനിയര്‍ (ജനറേഷന്‍) കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ വിടുതല്‍ അപേക്ഷ ബെഞ്ച് തള്ളി.
കേസില്‍ എല്ലാ കുറ്റങ്ങളില്‍ നിന്നും മോചിപ്പിച്ച പിണറായി വിജയനെയും മറ്റ് രണ്ടുപേര്‍ക്കും ഒപ്പം എന്തകൊണ്ട് തങ്ങളെയും പരിഗണിച്ചില്ല എന്ന അയ്യരുടെയും നായരുടെയും ആര്‍ ശിവദാസന്റയും പരാതിയില്‍ കോടതി സിബിഐയുടെ പ്രതികരണം തേടി.
ചില പ്രതികളെ മാത്രം വിട്ടയച്ചത് പ്രശ്‌നമാണെന്ന് പറഞ്ഞ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത, കേസ് പുനഃപരിശോധിക്കേണ്ടതാണെന്ന് ആവശ്യപ്പെട്ടു. പ്രതിഭാഗം അഭിഭാഷകരായ മുകുല്‍ റോഹാത്ഗി, ആര്‍ ബസന്ത് എന്നിവര്‍ ഇതിനോട് യോജിച്ചു.
ഭരണഘടനയുടെ 227 വകുപ്പ് അനുസരിച്ചുള്ള അധികാരപരിധി ഹൈക്കോടതി അതിര്‍ലംഘിച്ചിരിക്കുകയാണെന്ന് മോഹ്ത പറഞ്ഞു. അതിനാല്‍ കേസ് പുനഃപരിശോധിക്കണം.
സുപ്രീംകോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നതിനാല്‍ വിചാരണ നടപടികളില്‍ തത്സ്ഥിതി അനുവദിക്കണമെന്ന് റൊഹാത്ഗി, ബസന്ത് എന്നിവര്‍ വാദിച്ചത് കോടതി അംഗീകരിക്കുകയായിരുന്നു.
ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ ഉള്‍പ്പെട്ടതിന്റെ വ്യക്തമായ വസ്തുതകള്‍ ഉണ്ടെന്ന് സിബിഐയുടെ അപ്പീലില്‍ പറയുന്നു.
ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകളുടെ നവകരയമത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനും കെഎസ്ഇബിയയും തമ്മിലുണ്ടാക്കിയ കരാര്‍ 86.25 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here