തിരുവനന്തപുരം: പ്രവാസി മലയാളികളുടെ അറിവും കഴിവും ആശയങ്ങളും കേരളത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ലോക കേരളസഭയുടെ പ്രഥമയോഗം വെള്ളിയാഴ്ച ചേരും. ശനിയാഴ്ചയാണ് സമാപനം. പ്രധാന വേദിയായ നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ലോക കേരളസഭാ നേതാവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപനേതാവാണ്. സഭാ നേതാവ് നിര്‍ദ്ദേശിക്കുന്ന ഒരു പാര്‍ലമെന്റ് അംഗം, ഒരു നിയമസഭാംഗം, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഒരംഗം, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഒരംഗം എിവര്‍ ഉള്‍പ്പെടുന്നതാണ് പ്രസീഡിയം. വേദിയുടെ മുന്‍ ഭാഗത്ത് സഭാ ജനറല്‍ സെക്രട്ടറിക്കുള്ള ഇരിപ്പിടം ക്രമീകരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി പോള്‍ ആന്റണിയാണ് സഭാ ജനറല്‍ സെക്രട്ടറി. ഇടതുവശത്ത് പ്രവാസികളുടെ പ്രതിനിധികള്‍ക്കും വലതുവശത്തായി മന്ത്രിമാര്‍, എംഎല്‍എമാര്‍ എിവര്‍ക്കും ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. മുതിര്‍ എംപിമാര്‍, മുന്‍ കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്കായി മുന്‍ഗണനാ ക്രമത്തില്‍ ഇരിപ്പിടമുണ്ട്. മറ്റ് അംഗങ്ങള്‍ക്ക് അക്ഷരമാല ക്രമത്തിലാണ് ഇരിപ്പിടം. വേദിയില്‍ ബാക്ക് ഡ്രോപ്പ് ഉള്‍പ്പെടെ മൂന്ന് എല്‍ഇഡി സ്‌ക്രീനുകളും, ഉപസമ്മേളനങ്ങള്‍ക്കും ഓപ ഫോറത്തിനുമായി നിയമസഭാമന്ദിരത്തില്‍ അഞ്ച് ഉപവേദികളും തയാറാക്കിയിട്ടുണ്ട് ലോക കേരള സഭയില്‍ 13ന് രാവിലെ 11 മണിക്ക് യൂണിവേഴ്‌സിറ്റി കോളേജ് അങ്കണത്തില്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പം ഓപ ഫോറത്തില്‍ ഡോ എം എസ് സ്വാമിനാഥനടക്കമുള്ള പ്രഗത്ഭരാണ് പങ്കെടുക്കുത്. സംസ്ഥാന പ്രൊഫ എ.ഗോപാലകൃഷ്ണന്‍, പ്രൊഫ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, പ്രൊഫ. എ എം മത്തായി, പ്രൊഫ. പ്രദീപ് തലാപ്പില്‍, പ്രൊഫ. സത്യഭാമാദാസ് ബിജു, പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട് എന്നിവരാണ് പങ്കെടുക്കുന്ന മറ്റുള്ളവര്‍. .സമ്മേളനത്തിന്റെ ഭാഗമായി 12,13 തീയതികളില്‍ 11 വേദികളില്‍ കലാവിരുന്ന് അരങ്ങേറും. ലോക കേരള സഭയുടെ പ്രഥമ സമ്മേളനം നിയമസഭാ മന്ദിരത്തില്‍ രാവിലെ 9.30ന് ആരംഭിക്കും. 8.30 മുതല്‍ 9.30 വരെ അംഗങ്ങളുടെ രജിസ്‌ട്രേഷനാണ്. 9.30ന് സഭയുടെ രൂപീകരണം സംബന്ധിച്ച് സെക്ര’റി ജനറലും സംസ്ഥാന ചീഫ് സെക്ര’റിയുമായ പോള്‍ ആന്റണി പ്രഖ്യാപനം നടത്തും. അതിനുശേഷം സഭാംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. തുടര്‍് സഭാ നടത്തിപ്പിനെക്കുറിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തും.  സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തോടെ കാര്യപരിപാടികള്‍ ആരംഭിക്കും. തുടര്‍് പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല സംസാരിക്കും. ലോക കേരളത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ തുടങ്ങിയവര്‍ വ്യക്തമാക്കും. ഉച്ചഭക്ഷണത്തിനുശേഷം 2.30ന്  നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും, മറ്റു ലോക രാജ്യങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ ആരംഭിക്കും. 4.30 ന് നടക്കു പൊതു സമ്മേളനത്തില്‍ മേഖലാ ചര്‍ച്ചകളുടെ  അവതരണം നടക്കും. 6.15 മുതല്‍ സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. ജനുവരി 13ന് നടക്കുന്ന ഉപസമ്മേളനം സംസ്ഥാനത്ത് തിരികെയെത്തിയ പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാരവഴികളും ചര്‍ച്ച ചെയ്യും.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here