കൊച്ചി: എഞ്ചിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ സിബിഐ ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അസ്വാഭാവിക മരണത്തിന് സിആര്‍പിസി സെക്ഷന്‍ 174 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.
നെഹ്റു കോളേജില്‍ ജിഷ്ണുവിന്റെ സഹപാഠിയായിരുന്ന അമലിന്റെ മൊഴിയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയാറാക്കിയിട്ടുള്ളത്. 2017 ജനുവരി ആറിന് പരീക്ഷയില്‍ കോപ്പിയടിച്ചത് ഇന്‍വിജിലേറ്റര്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് മാനസിക വിഷമത്തിലായ ജിഷ്ണു അതേ ദിവസം മെന്‍സ് ഹോസ്റ്റലിലെ ബാത്ത് റൂമില്‍ തോര്‍ത്തുമുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിച്ചെന്നും കണ്ടുവന്ന താന്‍ കഴുത്തില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ട് അഴിച്ച് രക്ഷപ്പെടുത്തി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിച്ചെന്നുമാണ് അമലിന്റെ മൊഴി. കോളേജിന്റെ മുന്‍ വൈസ് പ്രിന്‍സിപ്പാല്‍ എന്‍ കെ ശക്തിവേല്‍, പി ആര്‍ ഒ സന്‍ജിത് വിശ്വനാഥ് എന്നിവരും മറ്റ് രണ്ടുപേരുമായിരുന്നു പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍.
പഴയന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ആദ്യത്തെ എഫ്‌ഐആറില്‍ പ്രതികള്‍ ഇല്ലായിരുന്നുവെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here