തൃശൂര്‍: നടി ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിര്‍മാതാവ് നവീനാണ് താലി ചാര്‍ത്തിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.
തൃശൂരില്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു താലികെട്ട്. ബന്ധുക്കള്‍ക്കും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകിട്ട് ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്റസറില്‍ നടന്ന സ്‌നേഹവിരുന്നില്‍ രമ്യാ നമ്പീശന്‍, മഞ്ചുവാര്യര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബെംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീടു ലുലു കണ്‍വെന്‍ഷന്‍ ഹവ#ാളില്‍ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.
രണ്ടായിരത്തി പന്ത്രണ്ടില്‍ പുറത്തിറങ്ങിയ റോമിയോ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ഭാവനയും നിര്‍മ്മാതാവായ നവീനും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് സൗഹൃദം പ്രണയമാവുകയായിരുന്നു.
തൃശൂരില്‍ ഫൊട്ടോഗ്രഫറായിരുന്ന പരേതനായ ജി ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണു ഭാവന.

LEAVE A REPLY

Please enter your comment!
Please enter your name here