വൊക്കേഷണല്‍ ഹയര്‍സെക്കന്ററി: പരീക്ഷാ ടൈം ടേബിള്‍ പുനക്രമീകരിച്ചു

6

തിമരുവനന്തപുരം: മാര്‍ച്ച് 12 ന് സര്‍ക്കാര്‍ നിയന്ത്രിത അവധിയായതിനാല്‍ അന്നത്തെ പരീക്ഷകള്‍ മാറ്റിവെച്ചതിന്റെ അടിസ്ഥാനത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മാര്‍ച്ച് 2018 ല്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ തിയറി പൊതുപരീക്ഷയുടെ ടൈംടേബിള്‍ പുനക്രമീകരിച്ചു. രാവിലെ 10 മുതലാണ് പരീക്ഷ.
പുതുക്കിയ ടൈം ടേബിള്‍ ചുവടെ:
ഏഴിന് ഒന്നാം വര്‍ഷം ഹിസ്റ്ററി രണ്ടാം വര്‍ഷം ബയോളജി/ബിസിനസ് സ്റ്റഡീസ്, എട്ടിന് ഒന്നാംവര്‍ഷം ബയോളജി/ബിസിനസ് സ്റ്റഡീസ് രണ്ടാം വര്‍ഷം ഹിസ്റ്ററി, 13 ന് ഒന്നാംവര്‍ഷം വൊക്കേഷണല്‍ തിയറി രണ്ടാംവര്‍ഷം മാത്തമാറ്റിക്‌സ്, 15 ന് ഒന്നാം വര്‍ഷം ജിയോഗ്രാഫി രണ്ടാം വര്‍ഷം അക്കൗണ്ടന്‍സി/കെമിസ്ട്രി, 17 ന് ഒന്നാം വര്‍ഷം എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ ്, 19 ന് ഒന്നാം വര്‍ഷം ഇക്കണോമിക്‌സ്/മാനേജ്‌മെന്റ് രണ്ടാം വര്‍ഷം ഇംഗ്ലീഷ്, 20 ന് ഒന്നാം വര്‍ഷം ഫിസിക്‌സ്, 21 ന് രണ്ടാംവര്‍ഷം ഫിസിക്‌സ്, 22 ന് ഒന്നാം വര്‍ഷം ഇംഗ്ലീഷ് രണ്ടാം വര്‍ഷം ഇക്കണോമിക്‌സ്/മാനേജ്‌മെന്റ്, 26 ന് ഒന്നാം വര്‍ഷം മാത്തമാറ്റിക്‌സ് രണ്ടാം വര്‍ഷം വൊക്കേഷണല്‍ തിയറി, 27 ന് രണ്ടാം വര്‍ഷം എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ്/ജിഎഫ്‌സി 28 ന് ഒന്നാം വര്‍ഷം അക്കൗണ്ടന്‍സി/കെമിസ്ട്രി രണ്ടാം വര്‍ഷം ജിയോഗ്രാഫി.
ഒന്നാം വര്‍ഷത്തെ രണ്ടാം മോഡ്യൂള്‍ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷകള്‍ ഏഴ് മുതലും രണ്ടാം വര്‍ഷത്തെ മോഡ്യൂള്‍ പ്രായോഗിക പരീക്ഷകളും നോണ്‍ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷകളും 12 മുതല്‍ 28 വരെയും നടത്തും. പുതുക്കിയ ടൈം ടേബിള്‍ പ്രിന്‍സിപ്പല്‍മാര്‍ വിദ്യാര്‍ഥികളെ അറിയിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here