ദിവ്യാ ഉണ്ണിക്ക് രണ്ടാം വിവാഹം: താലിചാര്‍ത്തിയത് അരുണ്‍ കുമാര്‍

15

ഹൂസ്റ്റണ്‍: സിനിമാതാരം ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. തിരുവനന്തപുരം സ്വദേശി മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. ദിവ്യയുടെ രണ്ടാം വിവാഹമാണിത്.
അമേരിക്കയിലെ ഹൂസ്റ്റണില്‍ ഞായറാഴ്ച നടന്ന ലളിതമായ ചടങ്ങില്‍ വധൂവരന്മാരുടെ ബന്ധുക്കള്‍ മാത്രമാണ് സംബന്ധിച്ചത്. അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറുമായുള്ള വിവാഹം കഴിഞ്ഞ ഓഗ
എഞ്ചിനീയറായ അരുണ്‍ നാല് വര്‍ഷമായി ഹൂസ്റ്റണില്‍ താമസക്കാരനാണ്.
14 വര്‍ഷം നീണ്ട ആദ്യ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് പുനര്‍വിവാഹം. അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറുമായുള്ള വിവാഹം കഴിഞ്ഞ ഓഗസ്റ്റിലാണ് വേര്‍പ്പെടുത്തിയത്. രണ്ടുമക്കളുണ്ട്. ഇരുവരും ദിവ്യാ ഉണ്ണിക്കൊപ്പമാണ്‌

LEAVE A REPLY

Please enter your comment!
Please enter your name here