‘ദ ഷെയ്പ് ഓഫ് വാട്ടര്‍’ മികച്ച ചിത്രം; ഗാരി ഓള്‍ഡ്മാന്‍ മികച്ച നടന്‍

13

ലോസാഞ്ചലസ്: 90-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ മെക്സിക്കന്‍ സംവിധായകന്‍ ഗില്യര്‍ മോ ദെല്‍ തോറോയുടെ ‘ദ ഷെയ്പ് ഓഫ് വാട്ടര്‍’ മികച്ച ചിത്രം.
ആകെ ഒന്‍പതു ചിത്രങ്ങളാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. 13 നാമനിര്‍ദേശങ്ങളുമായാണ് തോറോയുടെ പ്രണയചിത്രം ഒന്നാമതെത്തിയത്. അതുകൂടാതെ മികച്ച സംവിധായകനുള്ള അവാര്‍ഡും ഗില്യര്‍ മോ ദെല്‍ തോറോ കരസ്ഥമാക്കി.
വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോലന്റെ രണ്ടാം ലോകയുദ്ധം പശ്ചാത്തലമായുള്ള ‘ഡന്‍കിര്‍ക് മൂന്നു പുരസ്‌കാരങ്ങളും ‘ബ്ലേഡ് റണ്ണര്‍ രണ്ട് പുരസ്‌കാരങ്ങളും നേടി.
മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌ക്കാരം ഗാരി ഓള്‍ഡ് മാന്‍ നേടി. ഡാര്‍ക്കസ്റ്റ് അവര്‍ എന്ന ചിത്രമാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്.
മികച്ച നടിയായി ഫ്രാന്‍സിസ് മക്ഡോര്‍മണ്ട് തെരഞ്ഞെടുക്കപ്പെട്ടു. ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ് എന്ന ചിത്രമാണ് അവരെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്.
മികച്ച സഹനടനുള്ള പുരസ്‌കാരം ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ബിങ്, മിസൗറി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സോം റോക്ക്വെല്‍ കരസ്ഥമാക്കി. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ആലിസന്‍ ജാനി കരസ്ഥമാക്കി. താനിയയിലെ പ്രകടനമാണ് ജാനിയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ചിലിയില്‍ നിന്നുള്ള എ ഫന്റാസ്റ്റിക് വുമണ്‍ എന്ന ചിത്രത്തിനാണ് മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here