ഹോസ്റ്റണ്‍: ഇന്ത്യ ലോക ശക്തിയാകാനുള്ള വഴിയിലാണെന്ന് ഇന്ത്യയിലെ മുന്‍ അമേരിക്കന്‍ സ്ഥാനപതി ഡോവിഡ് മള്‍ഫോര്‍ഡ്. ഹൂസ്റ്റണില്‍ അടുത്തിടെ സമാപിച്ച ഇന്ത്യന്‍ സമ്മേളത്തിലാണ് മള്‍ഫോര്‍ഡിന്റെ അഭിപ്രായപ്രകടനം.
ന്യൂഡല്‍ഹിയും യുഎസും കൂടിയാലോചനകളിലൂടെ വാണിജ്യ-നിക്ഷേപത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും, ഇത് ഇരുരാജ്യങ്ങളിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”ഇന്ത്യയില്‍ നിര്‍മിക്കൂ-ഇന്ത്യന്‍ കഥ” എന്ന വിഷയം ആസാപദമാക്കിയുള്ള സമ്മേളനം മാര്‍ച്ച് 9 നാണ് സമാപിച്ചത്. ഇന്ത്യയിലെ നിക്ഷേപക അവസരങ്ങള്‍, ഇന്ത്യ-ടെക്‌സാസ് വ്യാപാരം, ‘മേക്ക് ഇന്‍ ഇന്ത്യ’ മുന്‍കൈ എന്നിവയില്‍ ഊന്നിയായിരുന്നു സമ്മേളനം.
ലോകത്ത് ഇന്ത്യയായിരിക്കണം യുഎസിന്റെ പ്രഥമ ഭൂരാഷ്ട്രതന്ത്ര(ജിയോപൊളിറ്റിക്കല്‍)മെന്ന് നിര്‍ദ്ദേശിച്ച മള്‍ഫോര്‍ഡ്, മറ്റൊരു രാജ്യവുമായി കൂട്ടിക്കുഴയ്ക്കാതെ സ്വന്തമായി ന്യൂഡല്‍ഹിയുമായി അമേരിക്ക ബന്ധങ്ങള്‍ കെട്ടിപ്പെടുക്കണമെന്ന് പറഞ്ഞു. പാകിസ്ഥാനെതിരായ നടപടികളെ അദ്ദേഹം സ്വാഗതം ചെയ്തു.
”ഇന്ത്യയുടെ സമയം ആസന്നമായിരിക്കുന്നു” എന്നതായിരുന്നു സമ്മേളത്തിന്റെ പൊതുവികാരം.

LEAVE A REPLY

Please enter your comment!
Please enter your name here