ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിക്കുന്നു

7

തിരുവനന്തപുരം: ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിക്കുന്നു. തെക്കന്‍ ജില്ലകളില്‍ കാറ്റിന്റെ വേഗത 65 കിലോമീറ്ററിലധികം വര്‍ധിക്കും. തീര പ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചിട്ടുണ്ട്.
ജാഗ്രതാ നിര്‍ദേശം നല്‍കിയ മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണഅട്. മത്സ്യബന്ധനത്തിന് പുറംകടലില്‍ പോയവരെ തിരിച്ചെത്തിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പുറംകടലില്‍ ഉള്ളവരെ തിരിച്ചെത്തിക്കാന്‍ കോസ്റ്റ്ഗാര്‍ഡിന്റെയും നേവിയുടെയും സേവനം ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരന്തരം നിരീക്ഷിക്കാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here