(ലോക്‌സഭ. ഫയല്‍ ചിത്രം)

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഏഴാം ദിവസവും ലോക്‌സഭാ നടപടികള്‍ ചൊവ്വാഴ്ച വീണ്ടും തടസപ്പെട്ടു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് അടക്കമുള്ള വിവിധ പ്രശ്‌നങ്ങളുടെ പേരില്‍ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധം തുടര്‍ന്നതിനാലാണ് സഭാ തടസപ്പെട്ടത്.
രാവിലെ ചോദ്യോത്തര വേളയിലേക്ക് സ്പീക്കര്‍ സുമിത്രാ മഹാജന്‍ കടന്ന ഉടന്‍ തന്നെ കോണ്‍ഗ്രസ്. എഐഎഡിഎംകെ, ടിഡിപി, ടിആര്‍എസ്, ഇടതു പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി പ്ലക്കാര്‍ഡുകളുമായി നടത്തളത്തിലേക്ക് ഇറങ്ങി. തങ്ങള്‍ക്ക് നീതി വേണം എന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ബഹളത്തിനിടയില്‍ സ്പീക്കര്‍ സുമിത്രാ മാഹജന്‍ ഉച്ചക്ക് 12 മണിവരെ ഒരു മണിക്കൂറോളം സഭ നിര്‍ത്തിവച്ചു.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയ മാര്‍ച്ച് 5 മുതല്‍ സഭ തുടര്‍ച്ചയായി തടസപ്പെടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here