ജയ ബച്ചനെതിരായ പ്രസ്താവന: നരേഷ് അഗര്‍വാള്‍ മാപ്പുപറഞ്ഞു

8

ന്യൂഡല്‍ഹി: ജയാബച്ചന്‍ ഒരു ബോളിവുഡ് നര്‍ത്തകി മാത്രമണെന്ന പരാമര്‍ശത്തില്‍ ബിജെപി നേതാവ് നരേഷ് അഗര്‍വാള്‍ മാപ്പ് പറഞ്ഞു. ബിജെപി വനിത നേതാക്കളടക്കം പ്രതിഷേധവുമായെത്തിയ സാഹചര്യത്തിലാണ് ഖേദപ്രകടനം. എസ്പി നേതാവായിരുന്ന നരേഷ് അഗര്‍വാളിന്റെ ബിജെപി പ്രവേശം പ്രഖ്യാപിക്കുന്നതിനായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം.
തനിക്ക് രാജ്യസഭ സീറ്റ് നിഷേധിച്ചു, അത് സിനിമയില്‍ നൃത്തം ചെയ്തവള്‍ക്ക് നല്‍കി. എന്നിങ്ങനെയായിരുന്നു എസ്പി യില്‍ നിന്നും ബിജെപിയിലെത്തിയ നരേഷ് അഗര്‍വാളിന്റെ പരാമര്‍ശം.സംഭവം വിവാദമായതോടെ പാര്‍ട്ടിയില്‍ നിന്നും നരേഷ് അഗര്‍വാളിനെ പുറത്താക്കണമെന്ന ആവശ്യം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായി. പരാമര്‍ശം അംഗീകരിക്കാനാകില്ലെന്ന് ബിജെപി വനിത നേതാക്കളും വ്യക്തമാക്കി. തുടര്‍ന്നായിരുന്നു നരേഷ് അഗര്‍വാള്‍ മാപ്പ് പറഞ്ഞത്.
നരേഷ് അഗര്‍വാളിന്റെ പരാമര്‍ശം അനുചിതവും അംഗീകരിക്കാനാകാത്തതുമാണെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് പ്രതികരിച്ചിരുന്നു, ഉത്തര്‍പ്രദേശില്‍ 7 തവണ എംഎല്‍എയും എസ്പി മുന്‍ ജനറല്‍ സെക്രട്ടരിയും രാജ്യസഭ എംപിയുമായ നരേഷ് അഗര്‍വാള്‍ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ വന്നതോടെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here