കോമണ്‍വെല്‍ത്ത് ഹോക്കി ടീമിനെ പ്രഖ്യാപിച്ചു;ശ്രീജേഷ് തിരിച്ചെത്തി

3

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പി ആര്‍ ശ്രീജേഷ് ടീമിലേക്ക് തിരിച്ചെത്തി. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കളിയില്‍ മന്‍പ്രീത് സിംഗ് പതിനെട്ടംഗ സംഘത്തെ നയിക്കും
.ഏപ്രില്‍ ഏഴിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2017ലെ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റിനിടെ പരുക്കേറ്റതിനെത്തുടര്‍ന്ന് കുറച്ചു നാളുകളായി ഗോള്‍കീപ്പറായ ശ്രീജേഷ് കളികളില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ന്യൂസിലന്‍ഡ് പര്യടനത്തിലെ മികച്ച പ്രകടനം ശ്രീജേഷിന്റെ തിരിച്ചുവരവ് അനായാസമാക്കി.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here