കാണ്‍പൂര്‍: ദയാവധം തേടി അമ്മയും മകളും രാഷ്ട്രപതിയെ സമീപിച്ചു. മാംസം ഇല്ലാതായി(മസ്‌കുലര്‍ ഡിസട്രോഫി)ക്കൊണ്ടിരിക്കുന്ന രോഗത്തിന് അടിമകളാണ് ഇവര്‍.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശികളായ ശശി മിശ്ര (59), മകള്‍ അനാമിക മിശ്ര (33) എന്നിവരാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ദയാവധം തേടി കത്തയച്ചത്. രാഷ്ട്രപതിക്ക് നേരിട്ട് കത്തുകള്‍ അയച്ചതായി സിറ്റി മജിസ്‌ട്രേറ്റ് രാജ് നാരായണ്‍ പാണ്ഡെ അറിയിച്ചു.
തങ്ങളുടെ ചികിത്സയ്ക്ക് സഹായം നല്‍കുകയോ, അല്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കാന്‍ അനുവദിക്കുകയോ വേണമെന്ന് അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കും കത്തുകള്‍ അയച്ചതായി അനാമിക മിശ്ര പറഞ്ഞു.
”എന്റെ അച്ഛന്‍ ഗംഗാ മിശ്ര മാംസം ഇല്ലാതാകുന്ന രോഗം പിടിപെട്ട് 15 വര്‍ഷം മുമ്പ് മരണപ്പെട്ടു. അച്ഛന്റെ മരണശേഷം കുടുംബം നോക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഇതേ രോഗത്തിന് താനും അടിമയാണെന്ന് 1985 ലാണ് അമ്മ മനസിലാക്കുന്നത്.” അനാമിക പറയുന്നു.
ആറു വര്‍ഷം മുമ്പ് അനാമികയെയും ഈ രോഗം പിടിപെട്ടു. ഇതൊരു പാരമ്പര്യ രോഗമാണ്. ശക്തിക്ഷം കൂടുക, അസ്ഥികള്‍ തകരുക എന്നിവയാണ് രോഗത്തിന്റെ ഫലം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കും സഹായം തേടി രക്തംകൊണ്ട് കത്തെഴുതിയ ശേഷം അര ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചുവെന്ന് അനാമിക അറിയിച്ചു. ഏതാനും ദിവസത്തെ ചികിത്സയ്‌ക്കേ ഈ തുക തികയുമായിരുന്നുള്ളു.
സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായത്തെ കുറിച്ച് സിറ്റി മജിസ്‌ട്രേറ്റ് പറഞ്ഞത്, അപേക്ഷ ലഭിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കുമെന്നാണ്.
മാറാരോഗമുള്ളവര്‍ക്ക് ദയാവധത്തിന് വില്‍പ്പത്രം അംഗീകരിക്കാന്‍ മാര്‍ച്ച് 9 ന് ചരിത്ര വിധിയിലൂടെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപിക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു വിധി.

LEAVE A REPLY

Please enter your comment!
Please enter your name here