വാഹനത്തിന് വില 13 ലക്ഷം, ഇഷ്ട നമ്പറിന് അഞ്ച് ലക്ഷം

115
അബ്രിനോ കെ തോമസ് തന്റെ പുതിയ വാഹനവുമായി

കോട്ടയം: തന്റെ വാഹനത്തിന് ഇഷ്ട നമ്പര്‍ കരസ്ഥമാക്കാന്‍ ഒരു യുവാവ് മുടക്കിയത് അഞ്ചു ലക്ഷം രൂപ. 13 ലക്ഷം രൂപ വിലയുള്ള വാഹനത്തിനാണ് അഞ്ചു ലക്ഷം കൊടുത്ത് ലേലത്തില്‍ യുവാവ് നമ്പര്‍ സ്വന്തമാക്കിയത്. കുറെ നാള്‍ മുമ്പ് നടന്‍ പൃഥ്വിരാജ് 7 ലക്ഷം മുടക്കി ഫാന്‍സി നമ്പര്‍ നേടിയതിന് പിന്നാലെയാണ് ഇത്.
കാഞ്ഞിരപ്പള്ളി കാളകെട്ടി കപ്പിയാങ്കല്‍ വീട്ടില്‍ അബ്രിനൊ കെ തോമസാണ് പൊന്‍കുന്നം ആര്‍ടിഒ ഓഫീസില്‍ നടന്ന ലേലത്തില്‍ അഞ്ചു ലക്ഷത്തിന്റെ നമ്പര്‍ കരസ്ഥമാക്കിയത്-കെഎല്‍ 34 എഫ്1. ഫോക്‌സിന്റെ ഗൂര്‍ഗ എക്‌സ്‌പ്ലോറയാണ് അബ്രിനൊയുടെ പുതിയ വണ്ടി. തന്റെ വണ്ടിക്ക് ഒന്നാം നമ്പര്‍ വേണമെന്നത് അബ്രിനോയുടെ ചിരകാല സ്വപ്നമായിരുന്നു. ആ സ്വപ്നം പൂവണിയാന്‍ ഏഴുവര്‍ഷം എടുത്തെന്നു മാത്രം.
റേസിങ് ഇഷ്ടപ്പെടുന്ന ഈ 29 കാരന്‍ ടയോട്ട റേസിങില്‍ ഇന്ത്യയുടെ 11-ാം റാങ്കുകാരനാണ്. അബ്രിനോസ് എന്ന പേരില്‍ ദുബായില്‍ തുണിവ്യാപാരം നടത്തുന്നു.
നാലു കോടിയോളം വിലയുള്ള ലാമ്പ്രോഹിനി ഹുരാക്കയിന്‍ സ്‌പോര്‍ട്‌സ് കാറിന് കെഎല്‍ 07 സിഎന്‍1 നമ്പര്‍ കാക്കനാട് ആര്‍ടിഒ ഓഫീസില്‍ പൃഥ്വിരാജ് ലേലം കൊണ്ടത് ഏഴ് ലക്ഷം രൂപയ്ക്കായിരുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here