ജോധ്പൂര്‍: രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയായി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ്‌ ശിക്ഷ. 1998 ഒക്‌ടോബറില്‍ നടന്ന സംഭവത്തില്‍ കൂട്ടുപ്രതികളായ താരങ്ങള്‍ സെയ്ഫ് അലി ഖാന്‍, താബു, നീലം, സൊനാലി ബെന്ധ്രേ, തദ്ദേശവാസി ദുഷ്യന്ത് സിങ് എന്നിവരെ വെറുതേ വിട്ടു. ജോധുപൂര്‍ കോടതിയുടേതാണ് ഉത്തരവ്.
”ഹം സാത്ത് സാത്ത് ഹമേം” എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് ഇടയില്‍, 1998 ഒക്‌ടോബര്‍ ഒന്നിന്, ജോധിപൂരിന് സമീപത്തെ കങ്കാണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിക്കൊന്നു എന്ന കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ശിക്ഷ വിധിക്കുമ്പോള്‍ സല്‍മാന്‍ അംഗരക്ഷകനൊപ്പം കോടതിയില്‍ സന്നിഹിതാനായിരുന്നു. മറ്റ് താരങ്ങളുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു.
സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ജോധ്പൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ദേവ് കുമാര്‍ ഖാത്രി അഞ്ചു പ്രതികളെ വിട്ടയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here