ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

8

തിരുവനന്തപുരം: സംസ്ഥാനത്തെ 39 ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലേക്കുളള എട്ടാം ക്ലാസിലെ പ്രവേശനത്തിനുളള പ്രോസ്‌പെക്ടസും അപേക്ഷാ ഫോറവും വിതരണം ആരംഭിച്ചു. മെയ് രണ്ടിന് വൈകിട്ട് നാലുവരെ അപേക്ഷ സമര്‍പ്പിക്കാം. മെയ് നാലിന് അതത് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
13 ടെക്‌നിക്കല്‍/വൊക്കേഷണല്‍ ട്രേയ്ഡുകളിലായി 4,000 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്കിന്റെ നാലാമത്തെ ലെവലുമായി ഒത്തു പോകുന്ന തരത്തിലും ക്രാഫ്റ്റ്‌സ്മാന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന തരത്തിലുമാണ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളുടെ പഠന പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here