യുപിയിലെ കസ്റ്റഡി മരണം: ബിജെപി എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റില്‍

10

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എയുടെ സഹോദരനെ അറസ്റ്റ് ചെയ്തു.
യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കറിന്റെ സഹോദരന്‍ അതുല്‍ സിംഗാണ് അറസ്റ്റിലായത്. കേസില്‍ മറ്റ് മൂന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തന്റെ പിതാവിന്റെ മരണത്തില്‍ ബിജെപി എംഎല്‍എയാണ് ഉത്തരവാദിയെന്ന് യുവതി ആരോപിച്ചിരുന്നു. കുല്‍ദീപ് സിംഗ് സെങ്കറിനെതിരെയുള്ള എഫ്‌ഐആര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ മൂന്നിന് പൊലീസ് പിതാവിനെ മര്‍ദ്ദിച്ചെന്നും യുവതി വ്യക്തമാക്കി.
ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ യുവതിയുടെ പിതാവ് സുരേന്ദ്ര എന്നറിയപ്പെടുന്ന പപ്പു സിംഗ് മരിച്ചത്. യോഗിയുടെ വസതിക്ക് മുന്നില്‍ അത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്കൊപ്പം സുരേന്ദ്രയേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തന്നെ ബലാല്‍സംഗം ചെയ്ത കുല്‍ദീപ് സിംഗ് സെങ്കറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും പൊലീസ് അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ചാണ് യുവതി സമരം ആരംഭിച്ചത്. ഭീഷണിപ്പെടുത്തി തന്നെ നിശബ്ദയാക്കാനാണ് എംഎല്‍എ ശ്രമിക്കുന്നതെന്നും യുവതി ആരോപിച്ചു.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here