മഹാരാഷ്ട്രയില്‍ ട്രക്ക് ബാരിക്കേഡില്‍ ഇടിച്ച് 18 തൊഴിലാളികള്‍ മരിച്ചു

6

മുംബൈ: മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ അമിതവേഗത്തില്‍വന്ന ട്രക്ക് ബാരിക്കേഡിലിടിച്ച് 17 തൊഴിലാളികള്‍ മരിച്ചു.
14 പേര്‍ക്കു പരുക്കുണ്ട്. മുംബൈ- ബെംഗളൂരു ദേശീയപാതയില്‍ പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.
കര്‍ണാടകയിലെ ബിജാപൂര്‍ സ്വദേശികളായ നിര്‍മാണ തൊഴിലാളികളാണു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ പുണെയിലേക്കു പോവുകയായിരുന്നു.
ഡ്രൈവര്‍ക്കു വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here