പ്രധാനമന്ത്രിക്കെതിരെ ചെന്നൈയില്‍ പ്രതിഷേധം

8

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ചെന്നൈ എയര്‍പോര്‍ട്ടില്‍ കരിങ്കൊടി പ്രതിഷേധം. കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കാത്തതിനെത്തുടര്‍ന്നുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി തമിഴക വാഴ്വുറിമൈ കക്ഷിയാണ് എയര്‍പോര്‍ട്ടിലെത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
തമിഴ്‌നാട്ടില്‍ നടക്കുന്ന ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. എയര്‍പോര്‍ട്ടില്‍ ഗവര്‍ണറും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.
അതിനിടെ പ്രതിഷേധം ശക്തമാക്കി തമിഴ് സംഘടനകളും രംഗത്തുണ്ട്. വിവിധ രാഷ്ട്രീയപാര്‍ട്ടികളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും പ്രതിഷേധ പരിപാടികളുമായി സജീവമാണ്. ഡിഫെന്‍സ് എക്‌സോ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ചെന്നൈ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളിലും പങ്കെടുക്കും.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here