ചീഫ് ജസ്റ്റിസ് തന്നെ പരമാധികാരി: ഹര്‍ജി തള്ളി

4

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ കേസുകള്‍ ഓരോ ബെഞ്ചിന് വിടുന്നത് സംബന്ധിച്ചുള്ള നടപടികള്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളി. സുപ്രീംകോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റീസിന് തന്നെയെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസുകള്‍ വിഭജിച്ച് നല്‍കുന്നതിനും, ബെഞ്ചുകള്‍ ഏതൊക്കെ കേസുകള്‍ പരിഗണിക്കണമെന്ന കാര്യത്തിലും അന്തിമ തീരുമാനം ചീഫ് ജസ്റ്റീസിന്റെതാകുമായിരിക്കുമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം പരാജയപ്പെട്ട പശ്ചാത്തലത്തില്‍ വളരെ പ്രധാനമാണ് ഇന്നത്തെ വിധി. ജസ്റ്റീസ് ജെ.ചെലമേശ്വറിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റീസിന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത് അടുത്തിടെ പരസ്യമായി രംഗത്തെത്തിയതോടെയാണ് രാജ്യത്തെ പരമോന്നത നീതിപീഡം സംശയത്തിന്റെ നിഴലിലായത്.

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here