പാലം നിര്‍മ്മാണം: വാഹന ഗതാഗതം നിരോധിച്ചു

9

തിരുവനന്തപുരം: തിരുവനന്തപുരം-ചെങ്കോട്ട റോഡില്‍ പാലോടിന് സമീപം ചിപ്പന്‍ചിറയില്‍ നിലവിലുള്ള ഇരുമ്പ് പാലത്തിന് സമാന്തരമായി നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതു വഴിയുള്ള വാഹന ഗതാഗതം ഏപ്രില്‍ 16 മുതല്‍ 30 വരെ നിരോധിച്ചു.
തെങ്കാശി ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചിപ്പന്‍ചിറ പാലത്തിന് തൊട്ടുമുമ്പ് വലത്തോട്ട് തിരിഞ്ഞ് മൈലമൂട് ജങ്ഷന്‍-പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് വഴി പോകേണ്ടതും തിരുവനന്തപുരം ഭാഗത്തു നിന്നും തെങ്കാശിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ മുമ്പില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഭരതന്നൂര്‍ ജംഗ്ഷന്‍-എക്‌സ് സര്‍വീസ് കോളനി വഴി പോകേണ്ടതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here