യേശുദാസ് മികച്ച ഗായകന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം
ന്യൂഡല്‍ഹി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വെള്ളിയാഴ്ച പ്രഖ്യാപിച്ചപ്പോള്‍ മല.#ാളത്തിലെ ജയരാജ് മികച്ച സംവിധായകന്‍. ഭയനാകം എന്ന മലയാള ചിത്രമാണ് ജയരാജിനെ ദേശീയ അവാര്‍ഡിന് അര്‍ഹനാക്കിയത്. മലയാള നടി പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള പ്രാദേശിക ചിത്രമായി. യേശുദാസാണ് മികച്ച ഗായകന്‍. ഫഹദ് ഫാസില്‍ മികച്ച സഹനടനാണ്.ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും.
ശ്രീദേവിയാണ് മികച്ച നടി. മോമിലെ അഭിനയമാണ് മരണാനന്തര ബഹുമതിക്ക് ശ്രീദേവിയെ അര്‍ഹയാക്കിയത്. റിധി സെന്നാണ് (നാര്‍ കിര്‍തന്‍) ആണ് മികച്ച നടന്‍.
ഫീച്ചര്‍ ഫിലിം വിഭാഗം ജൂറി മേധാവി ശേഖര്‍ കപൂറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
മറ്റ് അവാര്‍ഡ് ജേതാക്കള്‍:
ദാദാ സഹേബ് ഫാല്‍ക്കെ അവാര്‍ഡ്: വിനോദ് ഖന്ന
മികച്ച സിനിമ ഗ്രന്ഥം: മണിപ്പൂരി സിനിമ പുസ്തകം (ആദ്യമായിട്ടാണ് മണിപ്പൂരി സിനിമയെ കുറിച്ചുള്ള ഗ്രന്ഥം പുരസ്‌കാരം നേടുന്നത്)
ഫിലിം ക്രിട്ടിക്: ഗിരിധര്‍ ത്സ


ഫിലിം ക്രിട്ടിക പ്രത്യേക പരാമര്‍ശം: സുനില്‍ മിശ്ര (മധ്യപ്രദേശ്)
പ്രത്യേക പരാമര്‍ശ അവാര്‍ഡ്: ടേക്ക് ഓഫ് (മലയാളം), മുകാഖിയ (മറാത്തി), ഹലോ ആര്‍സി (ഒഡിയ), പങ്കജ് ത്രിപാഠി (ന്യൂടോന്‍)
ജനപ്രീയ ചിത്രം: ബാഹുബലി 2
മികച്ച പ്രദേശിക ചിത്രം: ലധാക്
മികച്ച മറാതി ചിത്രം: കച്ചാ ലിംബു
മികച്ച ഹിന്ദി ചിത്രം: ന്യൂടന്‍
മികച്ച ബംഗാളി ചിത്രം: മയൂരാക്ഷി
മികച്ച ആസാമീസ് ചിത്രം: ഇഷു
മികച്ച തമിഴ് ചിത്രം: ടു ലെറ്റ്
മികച്ച തെലുങ്ക് ചിത്രം: ഗാസി
മികച്ച ഗുജറാത്തി ചിത്രം: ഡിഎച്ച്എച്ച്
മികച്ച കന്നഡ ചിത്രം: ഹെബുട്ട് രമാക്ക
മികച്ച സംഘട്ടന സംവിധാനം: ബാഹുബലി 2
മികച്ച കോറിയോഗ്രാഫി: ടോയിലറ്റ് ഏക് പ്രേ കഥ (കോറിയോഗ്രാഫര്‍ ഗണേശ് ആചാര്യ)
മികച്ച സ്‌പെഷ്യല്‍ എഫക്ട്‌സ്: ബാഹബലി 2


പ്രത്യേക ജൂറി അവാര്‍ഡ്: നാഗര്‍ കീര്‍ത്തന്‍ (ബംഗാളി)
മികച്ച ഗാനരചയിതാവ്: മുത്തു രത്‌ന (കന്നഡ ചിത്രം മാര്‍ച്ച് 22)
മികച്ച സംഗീത സംവിധായകന്‍: എ ആര്‍ റഹ്മാന്‍ (മോം)
മികച്ച മേക്കപ്പ്: റാം റസാക് (നാഗര്‍ കിര്‍തന്‍)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: സന്തോഷ് രാമന്‍ (മലയാളം)
മികച്ച എഡിറ്റിങ്: റീമ ദാസ് (ആസാമീസ് ചിത്രം)
മികച്ച തിരക്കഥ യഥാര്‍ഥം: തൊണ്ടിമുതലും ദൃക്‌സാക്ഷിയും (മലയാളം)
മികച്ച അവലംബിത തിരക്കഥ: ഭയാനകം (എസ് പ്രവീണ്‍)
മികച്ച ഫിലിമിന്റെ ഗായകന്‍: ശാഷാ തിരുപ്പതി( വാന്‍ വരുവാന്‍ എന്ന ഗാനം)
മികച്ച സഹനടി: ദിവ്യാ ദത്താ, ഇറാഡ (ഹിന്ദി സിനിമ)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ധാപ്പ (മറാത്തി)
മികച്ച സാമൂഹ്യ ചിത്രം: ആളോരുക്കം
മെയ് മൂന്നിന് അവാര്‍ഡുകള്‍ സമ്മാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here