(ചിത്രം. എപിയോട് കടപ്പാട്)

ഡമാസ്‌ക്കസ്: സിറിയയില്‍ അമേരിക്കന്‍ നേതൃത്വത്തില്‍ സഖ്യകക്ഷികളുടെ വ്യോമാക്രമണം. രാസാക്രമണത്തിലൂടെ നിരപരാധികളെ കൊന്നൊടുക്കുന്നു എന്ന് ആരോപിച്ച് ബഷര്‍ അല്‍-അസാദിന്റെ ”ക്രമിനല്‍ ഭരണം” അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് വ്യോമാക്രമണം.
സിറിയയില്‍ ഓപ്പറേഷന്‍ തുടങ്ങിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച വൈറ്റ്ഹൗസില്‍ നിന്നും രാഷ്ട്രത്തോട് നടത്തിയ പ്രക്ഷേപണ പ്രസംഗത്തില്‍ അറിയിച്ചിരുന്നു. ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ സായുധസേനകള്‍ കൂടി പങ്കെടുക്കുന്ന ഓപ്പറേഷന് നടന്നുവരികയാണെന്നാണ് ട്രംപ് അറിയിച്ചത്. ഡമാസ്‌ക്കസിലെ കൂട്ടാളിക്കൊപ്പം നില്‍ക്കരുതെന്ന് ട്രംപ് റഷ്യയ്ക്കും ഇറാനും മുന്നറിയിപ്പ് നല്‍കി.
വെള്ളിയാഴ്ചത്തെ ഏകോപിത ആക്രമണം സിറിയയ്ക്ക് എതിരെ ഈ വര്‍ഷം രണ്ടാമത്തേതാണ്.
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌ക്കസില്‍ നിരവധി വലിയ സ്‌ഫോടനങ്ങള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here