എഫ്എഫ്എസ്‌ഐയുടെ ഉപശീര്‍ഷക ശില്‍പ്പശാല തുടങ്ങി

10

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സീമാറ്റ് കേരള, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്‍ ഇന്ത്യ (കേരളം) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ‘മലയാളം ഉപശീര്‍ഷക ശില്‍പശാല’ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്തു.
മികച്ച ലോക ക്ലാസിക്കുകള്‍, ഇന്ത്യന്‍ സിനിമകള്‍ എന്നിവയുടെ മലയാളം സബ്ടൈറ്റില്‍ കോപ്പികള്‍ ലഭ്യമാക്കിക്കൊണ്ട് നല്ല സിനിമകള്‍ കൂടുതല്‍ ജനകീയമാക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
സീമാറ്റ് ഗസ്റ്റ്ഹൗസിലെ ഉദ്ഘാടന ചടങ്ങില്‍ എഫ്എഫ്എസ്‌ഐ വൈസ് പ്രസിഡന്റ് ചെലവൂര്‍ വേണു അധ്യക്ഷത വഹിച്ചു. സീമാറ്റ് ഡയറക്ടര്‍ ഡോ. എം എ ലാല്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍, എഫ്എഫ്എസ്‌ഐ സെക്രട്ടറി വി കെ ജോസഫ്, കെ ജി മോഹന്‍, കണ്‍വീനര്‍ കെ ജെ റിജോയ് എന്നിവര്‍ പങ്കെടുത്തു.
മെയ് 6 ന് സമാപിക്കുന്ന ശില്പശാലയില്‍ കെ രാമചന്ദ്രന്‍, വി കെ ജോസഫ്, സി എസ് വെങ്കിടേശ്വരന്‍, പ്രമോദ് എം സോണ്‍, ആര്‍ നന്ദലാല്‍, ജി പി രാമചന്ദ്രന്‍ എന്നിവര്‍ സെഷനുകള്‍ നയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here