്പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപോറ ജില്ലയില്‍ ലഷ്‌കര്‍-ഇ-തായ്ബ ഭീകരര്‍ രണ്ടുപേരെ തട്ടിക്കൊണ്ടുപോയി വധിച്ചു.
വടക്കന്‍ കശ്മീരിലെ ബന്ദിപോറിലെ ഷാഗുണ്ട് ഹജിനില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇവിടെ ഗുല്‍ഷന്‍ മൊഹല്ലാ നിവാസികളായ ഹസന്‍ റാസ എന്ന് വിളിക്കുന്ന ഗുലാം ഹസന്‍ ദറിനെയും, ബഷീര്‍ അഹമ്മദ് ദറിനെയും അവരുടെ വീടുകളില്‍ കയറിയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വെളുപ്പിന് മൂന്നരയോടെ ഭീകരര്‍ ഇവരെ വെടിവച്ചുകൊന്നു. ഷാഗുണ്ടിലെ റഹീം ദര്‍# മൊഹല്ലാ പള്ളിക്ക് സമീപം നിന്നും ഇരുവരുടെയും മതദേഹങ്ങള്‍ കണ്ടുകിട്ടി.

ഭീകരരുമായി ഏറ്റുമുട്ടല്‍
സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശ്രീനഗറില്‍ ശനിയാഴ്ച രാവിലെ ഏറ്റുമുട്ടല്‍ തുടങ്ങിയതായി പൊലീസ് അറിയിച്ചു.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സഫാകാദലിലെ തബേല ഛട്ടാബലില്‍ സുരക്ഷാസേന തെരിച്ചില്‍ തുടങ്ങിയപ്പോള്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ഇത് ഏറ്റുമുട്ടലായി മാറി. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here