മോസ്‌കോ: നാലാംവട്ടം റഷ്യന്‍ പ്രസിഡന്റായി വ്‌ളാദ്മിര്‍ പുടിന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാശ്ചാത്യ രാജ്യങ്ങളുമായി കടുത്ത സംഘര്‍ഷത്തില്‍ നില്‍ക്കുന്ന സമയത്താണ് രണ്ടു ദശകത്തോളം നീണ്ട തന്റെ ഭരണം ആറു വര്‍ഷത്തേക്ക് കൂടി പുടിന്‍ നീട്ടിയത്.
അറുപത്തിയഞ്ചുകാരനായ പുടിന്‍ 1999 മുതല്‍ അധികാരത്തിലാണ്. ഇതോടെ ജോസഫ് സ്റ്റാലിനുശേഷം ഏറ്റവും കൂടതല്‍ അധികാരത്തിലേറുന്ന റഷ്യന്‍ നേതാവായി പുടിന്‍.
രാജ്യത്തിന്റെ സമ്പദ്ഘടനക്ക് പുനര്‍ജീവന്‍ നല്‍കുമെന്ന് പുടിന്‍ ഉറപ്പുനല്‍കി.
ഉക്രയിനില്‍ നിന്നും ക്രമിയയെ പിടിച്ചെടുക്കാന്‍ പുടിന്‍ നടത്തിയ നീക്കവും, പ്രസിഡന്റ് ബഷാര്‍ അല്‍-അസാദിന് പിന്തുണയുമായി സിറിയയില്‍ സൈനീക നീക്കം ആരംഭിച്ചതും പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here