ക്വാലാലംപൂര്‍: മലേഷ്യയിലെ മുന്‍ കരുത്തുറ്റ നേതാവ് മഹാതിര്‍ മൊഹമ്മദ് രാജ്യത്തെ പുതിയ പ്രധാനമന്ത്രി ആകുന്നു. അഴിമതി ആരോപണ വിധേയനായ നജീബ് റസാക്കിന് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നല്‍കിക്കൊണ്ടാണ് മഹാതിര്‍ പ്രധാനമന്ത്രി കസേരയില്‍ എത്തുന്നത്. ഇതോടെ 92 കാരനായ മഹാതിര്‍ മൊഹമ്മദ് ലോകത്തെ ഏറ്റവും പ്രായംകൂടിയ പ്രധാനമന്ത്രിയാകും. സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും.
പ്രതിപക്ഷ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് വിജയമാണ് 15 വര്‍ഷത്തിനുശേഷം മഹാതിറിനെ വീണ്ടും പ്രധാനമന്ത്രിയാക്കുന്നത്.
ഡോക്ടറായിരുന്ന മഹാതിര്‍ 1964 ആണ് രാഷ്ട്രീയത്തില്‍ എത്തിയത്. 1981 മുതല്‍ 2003 വരെ 22 വര്‍ഷം ഇരുക്കുമുഷ്ടിയുമായി മഹാതിര്‍ മലേഷ്യയെ ഭരിച്ചു. മനുഷ്യാവകാശ ലംഘനം, ജൂഡിഷ്യറിയെ താഴ്ത്തിക്കെട്ടല്‍, രാഷ്ട്രീയ എതിരാളികളെ ജയിലില്‍ അടയ്ക്കല്‍ തുടങ്ങിയ കുറ്റാരോപണം മഹാതിറിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. എന്നാല്‍ തന്നെ, മഹാതിറിനെ ആധുനിക മലേഷ്യയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്നു. സാമ്പത്തിക പിന്നോക്കവസ്ഥയില്‍ നിന്നും ഏഷ്യയിലെ പ്രമുഖ സമ്പദ്ഘടനയായി രാജ്യത്തിന് സാമ്പത്തിക മുന്നേറ്റം പ്രദാനം ചെയ്തത് മഹാതിറാണ്.
പ്രധാനമന്ത്രി എന്ന നിലയില്‍ മുസ്ലീം ലോകത്തിന്റെ വക്താവായി അദ്ദേഹം മാറി. യുഎസിലെ സെപ്റ്റംബര്‍ 11 ആക്രമണത്തെ തുടര്‍ന്നായിരുന്നു ഇത്. യുഎസ് നേതൃത്വത്തിലുള്ള ”ഭീകരതയ്ക്ക് എതിരായ യുദ്ധ”ത്തെ അദ്ദേഹം പിന്തുണച്ചു.
ഭരണ യൂണൈറ്റഡ് മലയാസ് നാഷണല്‍ ഓര്‍ഗനൈസേഷ (യുഎംഎന്‍ഒ) നില്‍ നിന്നും 2016ല്‍ തെറ്റിപ്പിരിഞ്ഞ മഹാതിര്‍ പ്രതിപക്ഷ സഖ്യത്തില്‍ ചേര്‍ന്നു.
തന്റെ രാഷ്ട്രീയ ശിഷ്യനായിരുന്ന നബീജ് റസാക്കിന്റെ ഭരണത്തിന് അന്ത്യം കുറിയ്ക്കാനുള്ള പ്രതജ്ഞയിലായിരുന്നു മഹാതിര്‍. 2009നുശേഷം പ്രധാനമന്ത്രിയായ നബീജ് റസാക്ക് മൂന്നാവട്ടവും സ്ഥാനം ഇറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here