അമൃതാ സിവില്‍ സര്‍വീസ് അക്കാഡമിക്ക് മികച്ച നേട്ടം

12

കൊല്ലം: സിവില്‍ സര്‍വീസിലേക്ക് 2017 ലെ പരീക്ഷയില്‍ അമൃത സിവില്‍ സര്‍വീസ് അക്കാഡമി മികച്ച നേട്ടം കൈവരിച്ചു. അമൃത സിവില്‍ സര്‍വീസ് അക്കാഡമിയില്‍ പരിശീലനം നേടിയ 19 ഉദ്യോഗാര്‍ഥികള്‍ക്ക് ഇത്തവണത്തെ യുപിഎസ്‌സി റാങ്കുലിസ്റ്റില്‍ ഇടംപിടിക്കാനായി.
കേരളത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്ക് ജേതാകളായ ശിഖ സുരേന്ദ്രന്‍(16 റാങ്ക്), അജ്ഞലി എസ് (26 റാങ്ക് ), സതീഷ് കൃഷ്ണന്‍(125 റാങ്ക്), സുശ്രീ (151 റാങ്ക്) എന്നിവര്‍ അമൃത സിവില്‍ സര്‍വീസില്‍ പരിശീലനം നേടിയവരാണ്.
ഐഎഎസ് ഉദ്യോഗസ്ഥാരായ രാജേന്ദ്രകുമാര്‍, കെ എസ് രാമസുബ്ബന്‍, ജി മോഹന്‍കുമാര്‍, സംസ്ഥാനത്തെ മുന്‍ പൊലീസ് മേധാവി ഡോ ടി പി സെന്‍കുമാര്‍ എന്നീ പാനല്‍ അംഗങ്ങളാണ് അമൃത അക്കാഡമിയുടെ ഉപദേശക സമിതിയിലുള്ളത്.
നാലു വര്‍ഷം കൊണ്ട് 42 ഉദ്യോഗാര്‍ഥികളാണ് അമൃത സിവില്‍ സര്‍വീസ് അക്കാഡമിയുടെ പരിശീലനത്തെ തുടര്‍ന്ന് യുപിഎസ്‌സി റാങ്കുലിസ്റ്റില്‍ ഇടംനേടിയത്. പ്രിലിമിനറി പരീക്ഷ മെയിന്‍ പരീക്ഷ, അഭിമുഖ പരിശീലനം എന്നിവക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പരിശീലന പദ്ധതിയാണ് അമൃത പിന്തുടരുന്നത്. അമൃത സിവില്‍ സര്‍വീസ് അക്കാഡമിയും അമൃത ടിവിയും സംയുക്തമായി അവതരിപ്പിക്കുന്ന’വണ്‍ ഇന്‍ മില്യന്‍സ്’ എന്ന യുപിഎസ്‌സി മാതൃക ഇന്റര്‍വ്യു പ്രോഗ്രാം അമൃത ടിവിയില്‍ ഈ മാസം 7-ാം തീയതി മുതല്‍ 29-ാം തീയതി വരെ വൈകിട്ട് 5 മുതല്‍ 6 വരെ സംപ്രേക്ഷണം ചെയ്തുവരുന്നു. ജൂ മാസത്തില്‍ ആരംഭിച്ച ബാച്ചിലേക്കുള്ള അന്വേഷണങ്ങള്‍ക്ക് 85890 60000, വെബ്‌സൈറ്റ് amritaias.com

LEAVE A REPLY

Please enter your comment!
Please enter your name here