വിവരാവകാശ കമ്മീഷണര്‍മാര്‍ ചുമതലയേറ്റു

9
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായി ചുമലയേറ്റ കെ വി സുധാകരന്‍, കെ എല്‍ വിവേകാനന്ദന്‍, എസ് സോമനാഥന്‍ പിള്ള, പി ആര്‍ ശ്രീലത എന്നിവര്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോളി(മധ്യത്തില്‍)നൊപ്പം.

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായി കെ എല്‍ വിവേകാനന്ദന്‍,
എസ് സോമനാഥന്‍ പിള്ള, കെ വി സുധാകരന്‍, പി ആര്‍ ശ്രീലത എന്നിവര്‍ വെള്ളിയാഴ്ച ചുമതലയേറ്റു. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here