കൊല്‍ക്കത്ത: സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ അക്രമത്തില്‍ ഏഴ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സമീപകാലത്ത് സംസ്ഥാനത്ത് നടന്ന ഏറ്റവും കൊടിയ ആക്രമമായി ഇതിനെ നിരീക്ഷകര്‍ കാണുന്നു.
ദക്ഷിണ 24 പര്‍ഗാന, വടക്കന്‍ 24 പര്‍ഗാന, നദിയ, മുര്‍ഷിദാബാദ് എന്നിവടങ്ങളിലാണ് മരണം. തെക്കന്‍ തെക്കന്‍ 24 പര്‍ഗാനയില്‍ ജില്ലയിലെ നംഖാന പ്രദേശത്ത് സിപിഎം പ്രവര്‍ത്തകന്‍ ദേബു ദാസിന്റെ വീടു കത്തിച്ചു. ദാസും ഭാര്യ ഉഷയും പൊള്ളലേറ്റ് മരിച്ചു.
ഇതേ ജില്ലയിലെ കുല്‍താലി പ്രദേശത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അരിഫ് ഹുസൈന്‍ ഗാസി വെടിയേറ്റു മരിച്ചു.
നദിയ ജില്ലയിലെ നക്ഷിപാറ, ശാന്തിപുര പ്രദേശങ്ങളില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.
വടക്കന്‍ 24 പര്‍ഗാന ജില്ലയിലെ അംദങ്ക, മുര്‍ഷിദാബ്ദിലെ ബെല്‍ദങ്ക എന്നിവിടങ്ങളിലാണ് മറ്റ് മരണം,
തീവയ്പ്, ബാലറ്റ് പേപ്പര്‍ അഗ്നിക്കിരയാക്കല്‍, വാഹനങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ അക്രമങ്ങള്‍ വ്യാപകമായിരുന്നു. പല പോളിങ് ബൂത്തുകളില്‍ നിന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജീവനും കൊണ്ട് ഓടിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here