ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിലെ ‘ആത്മഹത്യാ പ്രേരണ കുറ്റം’ ചുമത്തി. ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് തരുരിനെതിരെ ആ കുറ്റം ചുമത്തിയിരിക്കുന്നത്. കേസില്‍ ഇപ്പോള്‍ തരൂര്‍ മാത്രമാണ് പ്രതിസ്ഥാനത്ത്.
3,000ത്തോളം പേജുള്ള കുറ്റപത്രത്തില്‍, ഭാര്യയോടുള്ള തരൂരിന്റെ ക്രൂരമായ പെരുമാറ്റവും എടുത്തുകാട്ടുന്നു.
ന്യൂഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലെ മുറിയില്‍ 2014 ജനുവരി 17 രാത്രിയാണ് സുനന്ദ പുഷ്‌കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മ്മേന്ദ്ര സിങ് കേസ് മെയ് 24 ന് പരിഗണിച്ചേക്കും.
പ്രതി എന്ന നിലയില്‍ തരൂരിന് സമന്‍സ് അയയ്ക്കാനും പൊലീസ് കോടതിയോട് അഭ്യര്‍ഥിച്ചു.
498 എ (ഭാര്യയോട് ഭര്‍ത്താവോ അദ്ദേഹത്തിന്റെ ബന്ധുക്കളോ ക്രൂരമായി പെരുമാറുന്നത്), 306 (ആത്മഹത്യാ പ്രേരണ), ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് തരൂരിനെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
തിരുവനന്തപുരത്തു നിന്നുള്ള ലോക്‌സഭാംഗമായ ശശി തരൂരുമായുള്ള വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം മൂന്നു മാസം 15 ദിവസം കഴിഞ്ഞപ്പോള്‍ സുനന്ദ പുഷ്‌കര്‍ മരിച്ചതായി കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. 2010 ഓഗസ്റ്റ് 22 ആയിരുന്നു ഇവരുടെ വിവാഹം.
അന്വേഷണത്തിന് ഇടയില്‍ തരൂരിനെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here