(മോദിയും പുടിനും. ഫയല്‍ ചിത്രം)

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്താഴ്ച റഷ്യ സന്ദര്‍ശിക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിനുമായി അനൗപചാരിക ഉച്ചകോടിക്കായിട്ടാണ് മോദിയുടെ സന്ദര്‍ശനമെന്ന് വിദേശമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
റഷ്യന്‍ സിറ്റിയായ സോച്ചിയില്‍ മെയ് 21 നാണ് അനൗപചാരിക ഉച്ചകോടി. ഇരുനേതാക്കളും വിവിധ ഉഭയകക്ഷി, രാജ്യാന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യും.
ചൈനീസ് സിറ്റിയായ വുഹാനില്‍ പ്രസിഡന്റ് സി ജിങ്പിങുമായി കഴിഞ്ഞാഴ്ച മോദി അനൗപചാരിക ഉച്ചകോടി നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here