ശ്രീനഗര്‍: ജമ്മുകശ്മീരിലെ കേരന്‍ മേഖലയില്‍ നിയന്ത്രണ രേഖ (എല്‍ഒസി)യില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത കരസേന അഞ്ച് ഭീകരരെ വധിച്ചു.
കുപ്വാര ജില്ലയിലെ കേരന്‍ മേേഖലയില്‍ എല്‍ഒസിയില്‍ സംശയാസ്പദ നീക്കം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. മുന്നറിയിപ്പ് അവഗണിച്ച് വെടിവയ്പിന് തുനിഞ്ഞ ഭീകരരെ വെടിവച്ചുകൊല്ലുകയായിരുന്നു എന്ന് സൈനീക അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് തെരച്ചില്‍ തുടരുന്നു.

കുഴിബോംബ് പൊട്ടി രണ്ട് സൈനീകര്‍ക്ക് പരുക്ക്
ജമ്മു: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ എല്‍ഒസിക്ക് സമീപം യാഥര്‍ശ്ചികമായി കുഴിബോംബില്‍ ചവിട്ടിയ രണ്ട് സൈനീകര്‍ക്ക് ശനിയാഴ്ച ഗുരുതര പരുക്കേറ്റു. സബ്‌സിന്‍ മേഖലയിലെ കനാരി മുന്നാക്ക പോസ്റ്റ് പ്രദേശത്ത് ചില നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു സൈനീകര്‍. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിര്‍ത്തിക്കപ്പുറത്തുനിന്നും ഭീകരര്‍ നുഴഞ്ഞുകയറുന്നത് തടയാന്‍ സ്ഥാപിച്ചതാണ് കുഴിബോംബുകള്‍. മഴകാരണം ഇവയുടെ സ്ഥാനചലനം സംഭവിച്ചതാകാമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here