ന്യൂഡല്‍ഹി: ബലാല്‍സംഗ കേസുകള്‍ക്കായി രാജ്യത്ത് ഉടനീളം അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ നിയമ മന്ത്രാലയം ഒരുങ്ങുന്നു. ഒപ്പംതന്നെ അന്വേഷണത്തിനും പ്രോസിക്യൂഷനും ഉള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനും നീക്കമുണ്ട്. ഇതിനായുള്ള പദ്ധതിക്ക് മന്ത്രാലയം രൂപം നല്‍കുന്നു.
12 വയസുവരെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്താല്‍ വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്തുകൊണ്ട് അടുത്തിടെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതി നിയമ മന്ത്രാലയം ആവിഷ്‌കരിക്കുന്നത്. പുതുതായി കൊണ്ടുവന്ന ക്രിമിനല്‍ നിയമ (ഭേദഗതി) ഓര്‍ഡിനന്‍സ് ഐപിസി, സിആര്‍പിസി, തെളിവ് നിയമം, ലൈംഗീക കുറ്റങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനുള്ള നിയമം എന്നിവ ഭേദഗതി ചെയ്യുന്നതാണ്.
ഈ ഓര്‍ഡിനന്‍സ് കൊണ്ടുവരുമ്പോള്‍, സംസ്ഥാനങ്ങളില്‍ ബലാല്‍സംഗ കേസുകളുടെ വിചാരണയ്ക്ക് ആവശ്യമായ അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള പദ്ധതി തയാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
നിയമമന്ത്രാലയം തയാറാക്കുന്ന പദ്ധതി താമസിയാതെ കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ മുമ്പാകെ വരും.

LEAVE A REPLY

Please enter your comment!
Please enter your name here