അധിക്ഷേപം: മുന്‍ ബിജെപി മന്ത്രിയുടെ സഹോദരന്‍ അറസ്റ്റില്‍

7

ജമ്മു: ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ഒരു പൊതുറാലിയില്‍ അധിക്ഷേപിച്ചതിന് മുന്‍ ബിജെപി മന്ത്രി ലാല്‍ സിങിന്റെ സഹോദരനെ രാജസ്ഥാനില്‍ നിന്നും പൊലീസ് അറസ്റ്റുചെയ്തു.
ഒളിവിലായിരുന്ന ബോബി എന്ന് വിളിക്കുന്ന രജീന്ദര്‍ സിങിനെ ഉദയ്പൂരില്‍ നിന്നാണ് അറസ്റ്റുചെയ്തതെന്നും, ജമ്മുവില്‍ കൊണ്ടുവരുമെന്നും അധികൃതര്‍ അറിയിച്ചു.
സാമഹ്യമാധ്യമങ്ങളില്‍ വന്ന വീഡിയോയില്‍, കഴിഞ്ഞമാസം ഹീരാഗറില്‍ നടന്ന ദോഗ്ര സ്വാഭിമാന്‍ റാലയില്‍ ബോബി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here