വാജ്‌പേയിയുടെ നില തൃപ്തികരം

7

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ആരോഗ്യനില തൃപ്തികരം. അദ്ദേഹത്തെ പ്രവേശിപ്പിച്ച എയിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. മുത്രാശയ അണുബാധ, ശ്വാസകോശ രോഗം, വൃക്ക തകരാര്‍ എന്നിവമൂലമാണ് 93 കാരനായ വാജ്‌പേയിലെ ഇന്നലെ എയിംസില്‍ പ്രവേശിപ്പിച്ചത്.
എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടര്‍മാരാണ് കാര്‍ഡിയോ തൊറീപ്പി ഐസിയുവില്‍ കിടക്കുന്ന വാജ്‌പേയിയുടെ ആരോഗ്യനില പരിശോധിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, ജെ പി നദ്ദ, ഹര്‍ഷ് വര്‍ധന്‍, വിജയ് ഗോയല്‍ തുടങ്ങിയവര്‍ വാജ്‌പേയിയെ ഇന്നലെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

എയിംസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാജ്‌പേയിയുടെ വളര്‍ത്തു മകളുടെ ഭര്‍ത്താവ് രഞ്ജന്‍ ഭട്ടാചാര്യയുമായി സംസാരിക്കുന്നു. (ചിത്രം. പിടിഐയോട് കടപ്പാട്)

മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച് മോദിയും അമിത് ഷായും ഡോക്ടര്‍മാരുമായി സംസാരിച്ചു. വാജ്‌പേയിയുടെ കുടുംബാംഗങ്ങളെയും ഇരുവരും കണ്ടു.
1996 നും 1999 നും ഇടയ്ക്ക് മൂന്നുതവണ പ്രധാനമന്ത്രിയായിരുന്നു വാജ്‌പേയി. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയാണ് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഏക കോണ്‍ഗ്രസേതര പ്രധാനമന്ത്രി. ആരോഗ്യനില മോശമാകാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് പൊതുജീവിതത്തില്‍ നിന്നും മെല്ലെ പിന്‍വാങ്ങുകയായിരുന്നു. വര്‍ഷങ്ങളായി അദ്ദേഹം വീട്ടില്‍ ഒതുങ്ങിക്കഴിയുകയാണ്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here